Contacts
Info
Paris Paradise 24 Olympics special Podcast
23 JUL 2024 · പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ സ്വര്‍ണം കൊയ്യുമോയെന്നാണ് ഓരോ ഇന്ത്യക്കാരനും ഉറ്റുനോക്കുന്നത്. ഇതില്‍ മെഡല്പ്രതീക്ഷയുള്ളവരില് പ്രധാനിയാണ് നീരജ് ചോപ്ര. നീരജിനെ കൂടാതെ പാരീസില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത് ആരൊക്കെയാണ്. മാത്യൂഭൂമി ന്യൂസ് എഡിറ്ററും മുതിര്‍ന്ന സ്പോര്‍ഡ്സ് ജേര്ണലസിറ്റുമായ ആര് ഗിരിഷ്കുമാറും മാതൃഭൂമി ഡോട്ട് കോം സീനിയര്‍ കണ്ടന്റ് റൈറ്റര്‍ അഖില്‍ ശിവാനന്ദും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്:പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
22 JUL 2024 · ബ്രസീലിലെ ജീവിത രീതി, സംസ്കാരം, ജീവിതം,ഫുട്ബോള്‍, ഭക്ഷണം തുടങ്ങി ബ്രസീലിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ബ്രസീലിലെ റിയോ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്ത മാത്യൂഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ.വിശ്വനാഥ്. ഒപ്പം മാതൃഭൂമിക്കുവേണ്ടി പാരിസ് ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യുന്ന സീനിയര്‍ സബ് എഡിറ്റര്‍ കെ. സുരേഷും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: നന്ദുശേഖര്.
20 JUL 2024 · ഒളിമ്പിക്സ് വിക്ടറി സ്റ്റാന്‍ഡില്‍ ആദ്യം കയറിനിന്ന ഇന്ത്യന്‍ വനിത കര്‍ണ്ണം മല്ലേശ്വരി, പി.ടി ഉഷയ്ക്ക് കിട്ടാതെ പോയ ഒളിമ്പിക്സ് മെഡല്‍, ഗോപി ചന്ദ് ഇന്ത്യന്‍ കായിക മേഖലയ്ക്ക് നല്കിയ സംഭവാനകള്‍, ഷൂട്ടിങ്ങിലും അമ്പെയ്ത്തിലും ഗുസ്തിയിലും ഇന്ത്യ നടത്തിയമുന്നേറ്റം, തുടങ്ങി ഇന്ത്യന്‍ കായിക ചരിത്രത്തിലെ നിര്‍ണായകമായ മെഡല്നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥും മാതൃഭൂമി സ്പോര്‍ട്സ് ഡെസ്കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ. സുരേഷും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: നന്ദുശേഖര്.
19 JUL 2024 · 1996 ല്‍ ലിയാണ്ടര്‍ പേസ് നേടിയ വെങ്കലത്തിന് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പൊന്നിന്റെ തിളക്കമുണ്ട്. ടെന്നീസിലെ ഈ മെഡല്‍ തുടര്‍ന്നിങ്ങോട്ടുള്ള ഓരോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് കരുത്തായി. അന്ന് മുതല്‍ ഇങ്ങോട്ട് തുടര്‍ച്ചയായി ഇന്ത്യ വ്യക്തികത ഇനങ്ങളില്‍ മെഡല്‍വേട്ട തുടര്‍ന്നു. ഇന്ത്യന്‍ ഒളിമ്പിക്സ് ചരിത്രത്തില്‍ ലിയാണ്ടര്‍ പേസ് എന്താണെന്ന് ചര്‍ച്ച ചെയ്യുകയാണ് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥും മാതൃഭൂമി സ്പോര്‍ട്സ് ഡെസ്കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ സുരേഷും ഇന്ത്യയുടെ ഒളിംപിക്സ് ചരിത്രം വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: നന്ദുശേഖര് | Leander Paes
അധ്യാപകന് വീട് പണയം വെച്ചു, നാട്ടുകാര്‍ പിരിവിട്ടു; ജാദവ് ഒളിമ്പിക്സില്‍ ചരിത്രമെഴുതി | K.D Jadhav
18 JUL 2024 · ഒളിമ്പിക്സില്‍ ആദ്യമായി ഒരു വ്യക്തികത മെഡല്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത് ഗുസ്തി താരം കെ.ഡി ജാദവ് ആണ്. ജാദവിന്റെ ഈ നേട്ടം സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ബാക്കി പത്രമാണ്. ഒളിമ്പിക്സില്‍ യോഗ്യത നേടിയെങ്കിലും പോകാന്‍ പണമില്ല, ബന്ധുക്കള്‍ ജാദവിനായി ഗ്രാമം തോറും പിരിവ് നടത്തി, അദ്ദേഹം പഠിച്ച കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്വന്തം വീട് പണയം വെച്ച് പ്രിയശിഷ്യന്റെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ക്ക് ചിറക് നല്കി. ഇങ്ങനെ ജാദവിനെ പോലെ നിരവധി പേരുടെ അധ്വാനമാണ് ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രം. ഓരോ മെഡലിനും ഒരു കഥപറയാനുണ്ട്. വ്യക്തികത മെഡലിലൂടെ ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍. ആ താരങ്ങളുടെ കഥ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥും മാതൃഭൂമി സ്പോര്‍ട്സ് ഡെസ്കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ സുരേഷും പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: നന്ദു ശേഖര്‍ | Life Of K. D. Jadhav
17 JUL 2024 · ലോക ജനസംഖ്യയില്‍ അഞ്ചില്‍ ഒന്ന് ഇന്ത്യക്കാരാണ്. എന്നാല്‍ അതിന് അനുസൃതമായി ഒളിംപിക്സില്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടോ. ഇന്ത്യ ഒളിംപിക്സില്‍ എവിടെ എത്തിനില്‍ക്കുന്നു. റിയോ ഒളിപിക്സ് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥും
മാതൃഭൂമി സ്പോര്‍ട്സ് ഡെസ്കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ സുരേഷും ഇന്ത്യയുടെ ഒളിംപിക്സ് ചരിത്രം വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: നന്ദുശേഖര് | India at the Olympics
Paris Paradise 24 Olympics special Podcast
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Sports |
Website | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company