Contacts
Info
കളിക്കളത്തിലെ വാര്‍ത്തകളും വിശേഷങ്ങളും ഇനി മാതൃഭൂമി പോഡ്കാസ്റ്റിലൂടെ
28 MAR 2022 · റഹീമിനു കീഴില്‍ കളിച്ച പലരും അര്‍ജുനയും പത്മശ്രീയും ദ്രോണാചാര്യയുമെല്ലാം സ്വന്തമാക്കി. എന്നാല്‍, ഇന്ത്യന്‍ ഫുട്ബോളിന്റെ ശില്പിയെന്ന് വാഴുത്തുന്ന, ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഒളിമ്പിക് നാലാം സ്ഥാനവും സമ്മാനിച്ച ഓരേയൊരു കോച്ചിനെ മാത്രം ഫുട്ബോള്‍ ഫെഡറേഷന് ഒരു പുരസ്കാരവും നല്‍കിയില്ല, ഒന്നിലും ശുപാര്‍ശ ചെയ്തുമില്ല. പഴയ താരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് 2013ല്‍ അന്നത്തെ കായികമന്ത്രി അജയ് മാക്കന് ഒരു നിവേദനം നല്കി. പടിയിറങ്ങും വരെ ആ നിവേദനം മാക്കന്റെ ഫയലില്‍ നിന്ന് അനങ്ങിയില്ല. തയ്യാറാക്കിയത്: ബി.കെ രാജേഷ്. അവതരണം: രമ്യ ഹരികുമാര്‍ എഡിറ്റ്: ദിലീപ് ടി.ജി
25 NOV 2021 · ഫുട്ബോള്‍ മൈതാനത്തെ ഓരോ പുല്‍നാമ്പുകളെ പോലും ത്രസിപ്പിച്ചിരുന്ന ഡീഗോ അര്‍മാന്‍ഡോ മാറഡോണ അരങ്ങൊഴിഞ്ഞിട്ട് വ്യാഴാഴ്ച ഒരു വര്‍ഷം തികയുകയാണ്. തയ്യാറാക്കിയത് അഭിനാഥ് തിരുവലത്ത്. അവതരണം: രൂപശ്രീ എഡിറ്റ് ദിലീപ് ടി.ജി
24 OCT 2021 · ഇന്ത്യയ്ക്കും പാകിസ്താനും ജയിക്കാനും തോല്‍ക്കാനും പലതുണ്ട് കാരണങ്ങള്‍
ട്വന്റി 20 ലോകകപ്പില്‍ ഇന്നത്തെ കളിയാണ് കളി. ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നു. എല്ലാ അര്‍ഥത്തിലും പോരാട്ടങ്ങളുടെ പോരാട്ടം. ചരിത്രം പറയുന്നു ഇന്ത്യ ഇന്ത്യ തന്നെ. കിരീടപോരാട്ടത്തെക്കാളും വീറും വാശിയും സമ്മര്‍ദവും നിറയുന്ന മത്സരം ഇന്ന് ദുബായില്‍ അരങ്ങേറുന്നു. ഇന്ത്യാ പാക്ക് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അവലോകനം
| തയ്യാറാക്കി അവതരിപ്പിച്ചത്: മനു. എഡിറ്റ് ശരണ്‍കുമാര്‍ ബാരെ
25 AUG 2021 · ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് വിജയത്തിന് ഇന്ന് അമ്പത് വര്‍ഷം തികയുന്നു. രണ്ട് ലോകകപ്പ് ജയങ്ങളേക്കാള്‍ പ്രാധാന്യം ഈ ടെസ്റ്റ് വിജയത്തിന് ഉണ്ടാവാന്‍ കാരണമെന്ത്. ശശി തരൂര്‍ പറയുന്നു. .
കളിക്കളത്തിലെ വാര്‍ത്തകളും വിശേഷങ്ങളും ഇനി മാതൃഭൂമി പോഡ്കാസ്റ്റിലൂടെ
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Sports |
Website | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company